താലൂക്ക് ആശുപത്രിയിൽ ലാബ്, ഇ.സി.ജി സൗകര്യങ്ങൾ 24 മണിക്കൂറും

Sunday 10 April 2022 12:26 AM IST
ആശുപത്രി

തിരുരങ്ങാടി: തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഇനി മുതൽ ലാബ്, ഇ.സി.ജി 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രഭുദാസ് അറിയിച്ചു. രാവിലെ ഭക്ഷണം കഴിക്കും മുൻപ് ചെയ്യേണ്ട ടെസ്റ്റുകൾക്ക് പ്രത്യേക സൗകര്യം ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ ആറിന് ശേഷം എപ്പോൾ വേണമെങ്കിലും ഫാസ്റ്റിംഗ് രക്ത സാമ്പിൾ വന്ന് എടുക്കാം. ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ഉണ്ടെങ്കിൽ കാഷ്വാലിറ്റി ഡോക്ടറേ കണ്ട് എഴുതി വാങ്ങാം. നേരത്തെ എഴുതിയതാണെങ്കിൽ നേരിട്ട് ലാബിൽ കൊടുക്കാനും സംവിധാനമുണ്ട്. സ്വകാര്യ ആശുപത്രികൾക്ക് ആവശ്യമായ ബ്ലഡ് ഇവിടുത്തെ ബ്ലഡ് സ്റ്റോറേജിൽ നിന്നും നൽകുന്നുണ്ട്. ആവശ്യമുള്ളവർ അവിടുത്തെ റിക്വസ്റ്റ്, ബ്ലഡ് സാമ്പിൾ കൊണ്ടുപോകാനുള്ള കാരിയർ എന്നിവ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9539254036.

Advertisement
Advertisement