സാക്ഷര സന്ദേശവുമായി സെനറ്റർമാർ വീടുകളിൽ

Sunday 10 April 2022 1:18 AM IST

കൊല്ലം: സിറ്റിസൺ 2022 നമ്മുടെ ഭരണഘടന സാക്ഷര സന്ദേശവുമായി സെനറ്റർമാർ വീടുകളിലെത്തി ബോധവത്കരണ ക്ലാസുകൾ നടത്തുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് നിശ്ചയിക്കപ്പെട്ട വിഷയങ്ങളിൽ പരിശീലന കൈപ്പുസ്തകം നൽകി.

ജില്ലാ ആസൂത്രണ സമിതി, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആഗസ്റ്റ് 14ന് കൊല്ലത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ ജില്ലയായി പ്രഖ്യാപിക്കും. പദ്ധതി പ്രവർത്തനങ്ങൾക്ക് പ്രത്യേക സെൽ ജില്ലാ പഞ്ചായത്തിൽ ആരംഭിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ പ്രവർത്തന പുരോഗതി വിലയിരുത്തി. കില തയ്യാറാക്കിയ ഭരണഘടനാ ആമുഖ ഗാനത്തിന്റെ പ്രകാശനം അസി. കളക്ടർ ഡോ. അരുൺ.എസ്. നായർ നിർവഹിച്ചു.

പോസ്റ്റർ പ്രകാശനം കില സി.എച്ച്.ആർ.ഡി ഡയറക്ടർ ഡി. സുധ നിർവഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ജെ. ആമിന, കില സി.എച്ച്.ആർ.ഡി ഡെപ്യൂട്ടി വികസന കമ്മിഷണർ വി. സുദേശൻ, ആസൂത്രണ സമിതി സർക്കാർ പ്രതിനിധി കെ. വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ് തുടങ്ങിയവർ പങ്കെടുത്തു.

ലക്ഷ്യം ഭരണഘടനയെ കുറിച്ചുള്ള അവബോധം

1. 10 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഭരണഘടനാ സാക്ഷരത

2. 10 മുതൽ 20 വീതം കുടുംബങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ക്ലാസ് നൽകും

3. വിദഗ്ദ്ധ പരിശീലനം നേടിയ 2000 സെനറ്റർമാർ ക്ലാസെടുക്കും

4. എല്ലാ കുടുംബങ്ങളിലും 'നമ്മുടെ ഭരണഘടന' എന്ന ലഘു പുസ്തകം എത്തിക്കും

5. ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത മാതൃക സ്ഥാപിക്കും

Advertisement
Advertisement