ഹിന്ദി അടിച്ചേല്പിക്കൽ അംഗീകരിക്കില്ല: മുഖ്യമന്ത്രി

Sunday 10 April 2022 1:21 AM IST

കണ്ണൂർ: വൈവിദ്ധ്യങ്ങൾ ഇല്ലാതാക്കി രാജ്യത്തെ ഏക രൂപത്തിലാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഭാഗമാണ് ഹിന്ദി ഭാഷ അടിച്ചേല്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രാദേശിക ഭാഷകളെ തകർക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് പാർട്ടി കോൺഗ്രസിന്റെ ഭാഗമായ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാർ ഉദ്ഘാടനം ചെയ്‌ത മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ഭാഷയെന്ന നിലയിലാണ് ഹിന്ദിയെ അംഗീകരിക്കുന്നത്. ഹിന്ദി അടിച്ചേൽപ്പിച്ചാൽ അത് അംഗീകരിക്കാനാകില്ല.ലക്ഷദ്വീപിലെ പരിഷ്കാരങ്ങൾ അവിടത്തെ ജനതയുടെ സവിശേഷതകൾ മനസ്സിലാക്കാതെയുള്ളതാണ്.

ദേശീയ റെയിൽ പദ്ധതിയുടെ ഭാഗമായി 2030ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട സിൽവർലൈൻ പദ്ധതി വേഗത്തിലാക്കാനാണ് പ്രധാനമന്ത്രിയെ കണ്ടത്. ശബരി പാതയുടെ കാര്യത്തിലും കേന്ദ്രം അവഗണന തുടരുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Advertisement
Advertisement