ആസ്റ്റർ മിംസിൽ ഏഴ് വയസുകാരിക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

Tuesday 12 April 2022 12:50 AM IST
mims

കോഴിക്കോട്: ജനിതക വൈകല്യം മൂലം ലിവർ സിറോസിസ് ബാധിച്ച യമൻ സ്വദേശിയായ ഏഴ് വയസുകാരിക്ക് ആസ്റ്റർ മിംസിൽ നടത്തിയ കരൾ മാറ്റിവയ്ക്കൽ വിജയകരം. പ്രോഗ്രസീവ് ഫമീലിയൽ ഇൻട്രാഹെപാറ്റിക് കൊളസ്റ്റാസിസാണ് ബേബി അലായ്ക്ക് ഉണ്ടായിരുന്നത്. കുട്ടിയെ പരിശോധിച്ച ദുബയിലെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ആസ്റ്റർ മിംസിലെ പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ.ജുബിൻ കമറിനെ സമീപിച്ചത്. ഡോ.സജീഷ് സഹദേവന്റെ നേതൃത്വത്തിൽ ഹെപറ്റോബിലിയറി സർജിക്കൽ വിഭാഗത്തിലെ ഡോക്ടർമാരായ നൗഷിഫ്.എം, അഭിഷേക്, സീത, ഡോ.അനീഷ് കുമാറിന്റെ നേതൃത്വത്തിലുളള ഹെപറ്റോളജി വിഭാഗത്തിലെ ഡോക്ടർമാർ, ട്രാൻസ്പ്ലാന്റ് ക്രിട്ടിക്കൽ കെയറിലെ ഡോക്ടർമാരായ കിഷോർ, രാകേഷ് എന്നിവർ അടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എം.ഡി ഡോ.ആസാദ് മൂപ്പൻ പ്രഖ്യാപിച്ച കുറഞ്ഞ ചെലവിൽ കുട്ടികളിലെ കരൾ മാറ്റിവയ്ക്കൽ പദ്ധതി നിരവധി കുട്ടികൾക്ക് പ്രയോജനകരമായിട്ടുണ്ടെന്ന് സി.ഇ.ഒ ഫർഹാൻ യാസിൻ പറഞ്ഞു.

Advertisement
Advertisement