ഷാപ്പിനെതിരെ ബി.ജെ.പി സമരം

Tuesday 12 April 2022 12:56 AM IST

ചെങ്ങന്നൂർ : ചെറിയനാട് ഗ്രാമഞ്ചായത്ത് ഓഫീസിന് സമീപം ജനവാസ മേഖലയിൽ ആരംഭിച്ച കള്ള് ഷാപ്പ് നിറുത്തലാക്കണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മറ്റിപ്രസിഡന്റ് ഉണ്ണി മണ്ണാടിക്കൽ അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജ പദ്മകുമാർ, സെൽ കോഓർഡിനേറ്റർ സുനി ഗ്രാമം, വാർഡ് മെമ്പർ പ്രസന്ന കുമാരി, മധുസൂദനൻ, ബാബു, നാരായണ പണിക്കർ, കലാധരൻ, ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഗ്രാമപഞ്ചായത്ത് കാര്യാലയം ഉൾപ്പടെ നിരവധി സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളും ആശുപത്രികളും ക്ഷേത്രവും പളളികളും ഷാപ്പിന് സമീപത്താണ് ഉളളത്.

Advertisement
Advertisement