മുഖ്യ വ്യവസായരംഗത്ത് ഉണർവിന്റെ കാഹളം

Tuesday 12 April 2022 3:23 AM IST

 ഫെബ്രുവരിയിൽ വളർച്ച 4-മാസത്തെ ഉയരത്തിൽ

ന്യൂഡൽഹി: കൊവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ നിന്ന് സമ്പദ്‌വ്യവസ്ഥ കരകയറുന്നുവെന്ന് സൂചിപ്പിച്ച് ഫെബ്രുവരിയിൽ മുഖ്യ വ്യവസായമേഖല നാലുമാസത്തെ ഉയരമായ 5.8 ശതമാനം വളർച്ച രേഖപ്പെടുത്തി. ജനുവരിയിൽ 4.0 ശതമാനവും 2021 ഫെബ്രുവരിയിൽ നെഗറ്റീവ് 3.3 ശതമാനവുമായിരുന്നു വളർച്ച.

ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചികയിൽ (ഐ.ഐ.പി)​ 40 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായമേഖലയിൽ കൽക്കരി,​ ക്രൂഡോയിൽ,​ പ്രകൃതിവാതകം,​ റിഫൈനറി ഉത്പന്നങ്ങൾ,​ വളം,​ വൈദ്യുതി,​ സ്‌റ്റീൽ,​ സിമന്റ് എന്നീ സുപ്രധാന വിഭാഗങ്ങളാണുള്ളത്.

കുതിപ്പിന്റെ കാലം

(ഫെബ്രുവരിയിലെ വളർച്ച - ബ്രായ്ക്കറ്റിൽ ജനുവരിയിലെ വളർച്ച)​

 കൽക്കരി 6.6% (8.2%)​

 ക്രൂഡോയിൽ -2.2% (-2.4%)​

 പ്രകൃതിവാതകം 12.5% (11.7%)​

 റിഫൈനറി ഉത്പന്നങ്ങൾ 8.8% (3.7%)​

 വളം -1.4% (-2.0%)​

 സ്‌റ്റീൽ 5.7% (3.7%)​

 സിമന്റ് 5.0% (14.3%)​

 വൈദ്യുതി 4.0% (0.9%)​

Advertisement
Advertisement