ശിവഗിരിയിൽ ശാരദാപ്രതിഷ്ഠാവാർഷികവും ധർമ്മമീമാംസാപരിഷത്തും 16 മുതൽ

Wednesday 13 April 2022 12:54 AM IST

ശിവഗിരി: ശ്രീനാരായണഗുരുദേവൻ ശിവഗിരിയിൽ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്റെ 110-ാം വാർഷികവും 60-ാമത് ശ്രീനാരായണധർമ്മമീമാംസാ പരിഷത്തും 16 മുതൽ 18 വരെ ശിവഗിരിമഠത്തിൽ നടക്കും. 16ന് രാവിലെ 7.30ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. തുടർന്ന് പ്രതിനിധികളുടെ രജിസ്ട്രേഷൻ.

9.30ന് ശാരദാപ്രതിഷ്ഠാവാർഷികം കേന്ദ്രമന്ത്റി വി. മുരളീധരനും ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ട്രസ്റ്റ് ബോർഡംഗം സ്വാമി വിശാലാനന്ദ, അഡ്വ. വി. ജോയി എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം. ലാജി തുടങ്ങിയവർ സംസാരിക്കും.

11.30ന് ശ്രീശാരദ അഷ്ടോത്തര ശതനാമാവലി മന്ത്റാർച്ചന നടക്കും. ഉച്ചയ്‌ക്ക് രണ്ടിന് സ്വാമി സച്ചിദാനന്ദയും 3.30ന് എം.എ. സിദ്ദിഖും 5.30ന് കെ. ജയചന്ദ്രബാബുവും പഠനക്ലാസുകൾ നയിക്കും.

രാത്രി എട്ടിന് ബ്രഹ്മവിദ്യാർത്ഥി സമ്മേളനം സ്വാമി അസ്‌പർശാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി അവ്യയാനന്ദ അദ്ധ്യക്ഷതവഹിക്കും. 17ന് രാവിലെ 6ന് സ്വാമി ഗുരുപ്രസാദ് ധ്യാനയോഗ പരിശീലനം നയിക്കും. 9ന് സ്വാമി ശാരദാനന്ദയും 10ന് പി.കെ. ജയൻ എറണാകുളവും, 11.45ന് സ്വാമിനി ജ്ഞാനാഭനിഷ്ഠയും 2.30ന് ഡോ. ഗീതാസുരാജും 3.30ന് സ്വാമി ധർമ്മചൈതന്യയും, 4.30ന് സ്വാമി ഗുരുപ്രകാശവും പഠനക്ലാസ് നയിക്കും. രാത്രി 8ന് പ്രാർത്ഥനായോഗം സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ബോധിതീർത്ഥ അദ്ധ്യക്ഷതവഹിക്കും. സ്വാമി വിശാലാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി ധർമ്മാനന്ദ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. 18ന് രാവിലെ 9ന് ഡോ. കെ.ആർ. ജയകുമാർ പഠനക്ലാസ് നയിക്കും. 10.30ന് ശ്രീനാരായണ പ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ ശ്രീനാരായണ ദർശനം സിദ്ധാന്തവും പ്രതിരോധവും എന്ന സെമിനാർ നടക്കും. സ്വാമി സച്ചിദാനന്ദ മോഡറേറ്ററായിരിക്കും. വി.ആർ. ജോഷി, ഡോ. അമൽ സി, രാജൻ, ഡോ. പി. ചന്ദ്രമോഹൻ, ഡോ. എസ്. ഷാജി, ഡോ. അജയശേഖർ തുടങ്ങിയവർ സംസാരിക്കും. സെമിനാറിന്റെ സമാപനത്തിൽ പങ്കെടുക്കുന്നവർക്ക് അഭിപ്രായം പ്രകടിപ്പിക്കുന്നതിന് ശേഷം തീരുമാന പ്രഖ്യാപനവുമുണ്ടായിരിക്കും.

Advertisement
Advertisement