ഭയത്തിന്റെ അന്തരീക്ഷത്തിൽ ശാസ്ത്രചിന്ത വളരില്ല: സ്പീക്കർ

Wednesday 13 April 2022 12:05 AM IST

തിരുവനന്തപുരം: ഭയത്തിന്റെ അന്തരീക്ഷത്തിൽ ശാസ്ത്രചിന്ത വളരില്ലെന്നും ശാസ്ത്ര ബോധത്തിലൂടെയേ യുവജനതയുടെ പുരോഗതി സാദ്ധ്യമാകൂവെന്നും സ്പീക്കർ എം.ബി. രാജേഷ്. അസ്സാമിലെ ഗുവാഹട്ടിയിൽ എട്ടാമത് കോമൺവെൽത്ത് പാർലമെന്റ് അസോസിയേഷന്റെ ഇന്ത്യാ റീജിയണൽ കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കുന്നതിനും ഉന്നത വിദ്യാഭ്യാസത്തിന്റെ പരിഷ്കരണത്തിനും ഫൈബർ ഓപ്റ്റിക്കൽ നെറ്റ് വർക്കിംഗിനുമായി കേരള സർക്കാർ നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. മനുഷ്യ മൂലധനമാണ് കേരളത്തിന്റെ സമ്പത്ത്. ഉന്നത വിദ്യാഭ്യാസമേഖലയിലെ എൻറോൾമെന്റ് ഏറ്റവും ഉയർന്ന് നിൽക്കുന്നത് കേരളത്തിലാണെന്നും സ്പീക്കർ പറഞ്ഞു.

ലോക്‌സഭാ സ്പീക്കർ ഓം ബിർള സമ്മേളനം ഉദ്ഘാടനം ചെയ്തു.കേരളനിയമസഭയെ പ്രതിനിധീകരിച്ച് സ്പെഷ്യൽ സെക്രട്ടറി ആർ. കിഷോർ കുമാർ, സ്പീക്കറുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി പി. മുഹമ്മദലി എന്നിവരും പങ്കെടുക്കുന്നു.

Advertisement
Advertisement