ഇ ഖേൽ പാഠശാല സമാപിച്ചു

Wednesday 13 April 2022 10:35 PM IST

കാര്യവട്ടം : സായ് എൽ.എൻ.സി.പി.ഇയിൽ കായികാദ്ധ്യാപകർക്കും, പരിശീലകർക്കും, കായികതാരങ്ങൾക്കും വേണ്ടി സംഘടിപ്പിച്ച അത്യാധുനിക ഓൺലൈൻ പ്ലാറ്റ്‌ഫോം പരിശീലന പരിപാടിയായ ഇ ഖേൽ പാഠശാലയുടെ സമാപന ചടങ്ങ് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി .അനുരാഗ് താക്കൂർ ഓൺലൈനിലൂടെ ഉദ്ഘടാനം ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയം ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് ഇ ഖേൽ പാഠശാല സംഘടിപ്പിച്ചത്. 41 ദിവസങ്ങളിലായി 5000 ത്തിൽപരം കായിക അധ്യാപകർക്കും പരിശീലകർക്കും പരിശീലനം നല്കി.
സമാപനച്ചടങ്ങിൽ ഡോ. ജി കിഷോർ, സന്ദീപ് പ്രധാൻ, റിതു സെൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement