അംബേദ്കർ ജയന്തി ആഘോഷം

Friday 15 April 2022 12:15 AM IST

പട്ടാമ്പി: കേരള ദലിത് ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി.ആർ.അംബേദ്കറുടെ 131ാംമത് ജയന്തി ആഘോഷവും കലാപ്രതിഭകളെ അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് ഉദ്ഘാടനം ചെയ്തു. കേരള ദലിത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ശ്രീകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കേരള ദലിത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ചോലയിൽ വേലായുധൻ ഡോ. അംബേദ്കർ അനുസ്മരണ പ്രഭാഷണം നടത്തി. മുതിർന്ന കർഷക തൊഴിലാളിയായ നീലി ചക്കുരുത്തിക്ക് വിഷു കോടി നൽകി. അഡ്വ. കെ.ശിവരാമൻ, ഡോ. പ്രമീള, സജിത് ആറ്റശേരി, കെ.പി.ശശീന്ദ്രൻ, കെ.ടി.കുഞ്ഞുണ്ണി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement