യുവതിയുടെ വീടാക്രമിച്ചയാൾ പിടിയിൽ

Friday 15 April 2022 1:19 AM IST

കൊല്ലം: വിവാഹബന്ധം വേർപെടുത്തുന്നതിന് കേസ് ഫയൽ ചെയ്തതിലുള്ള വിരോധത്തിൽ യുവതിയുടെ വീടാക്രമിച്ച യുവാവിനെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. കോയിവിള മേലേഴത്ത് കിഴക്കതിൽ വീട്ടിൽ അനീഷാണ് (29) പിടിയിലായത്. കഴിഞ്ഞ 11ന് രാത്രി 11.30 ഓടെ യുവതി താമസിക്കുന്ന കോയിവിള ലളിതാലയം വീട്ടിൽ വെട്ടുകത്തിയുമായെത്തിയ അനീഷ് കതകും ജനലുകളും വെട്ടിപ്പൊളിച്ച് ഭീകരന്തരീക്ഷം സൃഷ്ടിച്ചു. തടയാൻ ശ്രമിച്ച യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു.

Advertisement
Advertisement