ബി.ജെ.പി അംബേദ്കർ ജയന്തി ആചരണം

Friday 15 April 2022 1:22 AM IST

കൊല്ലം: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ ജയന്തി ആചരിച്ചു. ജില്ലാ ഓഫീസിൽ പുഷ്പാർച്ചനയോടെയായിരുന്നു തുടക്കം. അനുസ്മരണ യോഗം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി. ശ്രീകുമാർ, ജില്ലാ സെക്രട്ടറി മന്ദിരം ശ്രീനാഥ്, എം.എസ്. ലാൽ എന്നിവർ സംസാരിച്ചു. പട്ടിക മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചൽ ചന്തമുക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. ബബുൽദേവ് അദ്ധ്യക്ഷനായി.

Advertisement
Advertisement