ദേശീയപാത വികസനം: ആർബിട്രൽ ട്രൈബ്യൂണൽ നടപടിക്ക് സ്റ്റേ

Friday 15 April 2022 3:06 AM IST

കൊച്ചി: ദേശീയപാതയിൽ മണ്ണുത്തി - ഇടപ്പള്ളി ഭാഗത്തെ വികസനപ്രവർത്തനങ്ങളിൽ നഷ്ടമുണ്ടെന്നാരോപിച്ച് കരാർ കമ്പനി ഗുരുവായൂർ ഇൻഫ്രാസ്ട്രക്‌ചർ കമ്പനി കേന്ദ്രസർക്കാരിനെതിരെ ആർബിട്രൽ ട്രൈബ്യൂണലിൽ നൽകിയ പരാതിയിൽ സംസ്ഥാന സർക്കാരിനെ കക്ഷിചേർത്തത് ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് എൻ. നഗരേഷാണ് സ്റ്റേ അനുവദിച്ചത്. ഹർജിയിൽ കരാർ കമ്പനിക്കും കേന്ദ്രസർക്കാരിനും നോട്ടീസ് നൽകാനും നിർദ്ദേശിച്ചു.

Advertisement
Advertisement