സ്വിഫ്റ്റ് ബസ് അപകടം

Sunday 17 April 2022 12:11 AM IST
ksr

കോഴിക്കോട്: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ ട്രാക്കിൽ നിറുത്തിയിട്ട സ്വിഫ്റ്റ് ബസ് മറ്റൊരു കെ.എസ്.ആർ.ടി.സി. ലോ ഫ്‌ളോർ ബസിൽ തട്ടി ലോ ഫ്ലോർ ബസിന്റെ ചില്ല് പൊട്ടി. ശനിയാഴ്ച രാത്രി 8.10 ഓടെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനമടിച്ച് തിരുവന്തപുരം-കോഴിക്കോട് ലോ ഫ്‌ളോർബസ് ട്രാക്കിലേക്ക് വരുന്നതിനിടെ ട്രാക്കിൽ യാത്രക്കാരെ കയറ്റാനായി നിറുത്തിയിട്ട കോഴിക്കോട്-ബാംഗ്ലൂർ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് പിറകോട്ട് നീങ്ങി തട്ടുകയായിരുന്നു. ഡ്രൈവർ ഹാൻഡ് ബ്രേക്കിടാൻ മറന്നതാണ് കാരണമെന്ന് അധികൃതർ പറഞ്ഞു. ബംഗളുരു സർവീസ് പുറപ്പെട്ടു.

Advertisement
Advertisement