ജോയ്‌സ്‌നയെ 19ന് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്

Sunday 17 April 2022 12:00 AM IST

കൊച്ചി: ലൗ ജിഹാദ് ആരോപണത്തിൽപ്പെട്ട ജോയ്‌സ്‌നയെ 19ന് ഹാജരാക്കാൻ പൊലീസിനോട് നിർദ്ദേശിച്ച് ഹൈക്കോടതി. പിതാവ് ജോസഫ് നൽകിയ ഹേബിയസ് ഹർജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ജോസഫ് നൽകിയ ഹർജിയിൽ 12നാണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കും കോടഞ്ചേരി സി.ഐക്കും ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്.

Advertisement
Advertisement