ഇന്ന് മദ്ധ്യ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ

Sunday 17 April 2022 12:44 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മദ്ധ്യ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മലയോര മേഖലകളിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം കടുതൽ മഴ ലഭിക്കുന്നത്.തെക്കൻ ജില്ലകളിലെ കിഴക്കൻ മേഖലയിൽ ചെറിയ രീതിയിലുള്ള മഴയും ലഭിക്കും.ഇന്ന് ഇടുക്കി വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള തീരത്ത് കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

Advertisement
Advertisement