കാഴ്ച, കേൾവി കുറഞ്ഞ വിദ്യാർത്ഥികൾക്ക് സ്‌കൂൾ പ്രവേശനം

Monday 18 April 2022 12:02 AM IST
കാഴ്ച, കേൾവി കുറവ്

കോഴിക്കോട് : കൊളത്തറയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ഹയർ സെക്കൻഡറി ഹാൻഡികാപ്ഡ് സ്കൂളിലേക്ക് കാഴ്ച, കേൾവി കുറവുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്നുമുതൽ പത്തു വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. കാഴ്ചക്കുറവുള്ള കുട്ടികൾക്ക് സ്‌ക്രീൻ റീഡിംഗ് സോഫ്റ്റ് വെയറുകളിലും പ്രത്യേക പരിശീലനം നൽകും. കേൾവിക്കുറവുള്ള കുട്ടികൾക്ക് സ്പീച്ച് തെറാപ്പി, കേൾവി പരിശീലനം തുടങ്ങിയവയും നൽകും. വിവരങ്ങൾക്ക് : 0495 2482931, 9446280367

Advertisement
Advertisement