പൊതുമരാമത്ത് വകുപ്പിൽ പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം: ഉദ്ഘാടനം 20ന്

Monday 18 April 2022 12:00 AM IST

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ പുതുതായി നടപ്പാക്കിയ പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം 'തൊട്ടറിയാം @ പി.ഡബ്ല്യു.ഡിയെന്ന പേരിൽ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികൾ എല്ലാവർക്കും ഒറ്റക്ളിക്കിൽ തൊട്ടറിയാമെന്നതാണ് പ്രത്യേകത. ഒരു പദ്ധതി ആരംഭിച്ചാൽ അത് പൂർത്തിയാക്കുംവരെ പദ്ധതിയുടെ ഓരോഘട്ടത്തിലുമുള്ള പുരോഗതിയും അറിയാനുള്ള സംവിധാനമാണിതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

Advertisement
Advertisement