ഇരട്ടക്കൊലപാതകം: സോഷ്യൽ മീഡിയകളിലെ അധിക്ഷേപത്തിന് നാലുപേർക്കെതിരെ കേസ്

Monday 18 April 2022 12:02 AM IST
കേസ്

കോഴിക്കോട്: പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയകളിൽ മതസ്പർദ്ധ വളർത്തുന്നരീതിയിൽ പോസ്റ്റിട്ട നാലുപേർക്കെതിരെ കേസ്. അക്രമം പ്രോത്സാഹിപ്പിക്കുന്ന പ്രകോപനപരമായ പോസ്റ്റുകളാണ് ഇവ. സൈബർ ഡോമിന്റെയും സൈബർ സെല്ലിന്റെയും സഹായത്താൽ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ് കണ്ടെത്തൽ. രണ്ടുപേർക്കെതിരെ വീതം കസബ സ്‌റ്റേഷനിലും ടൗൺ സ്‌റ്റേഷനിലുമാണ് കേസെടുത്തത്.

Advertisement
Advertisement