കേരള ഗെയിംസ് ഭാഗ്യചി​ഹ്നം ഇന്നുമുതൽ പാറി​പ്പറക്കും

Monday 18 April 2022 12:51 AM IST

തി​രുവനന്തപുരം : പ്രഥമ കേരള ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായ നീരജ് എന്ന മുയലി​ന്റെ ബലൂണിലുള്ള രൂപം ജില്ലയിലെ വിവിധ ഭാഗങ്ങളിലും കേരളത്തിലെ മറ്റു ജില്ലകളിലും സ്ഥാപിക്കുന്ന പരിപാടിക്ക് തിങ്കളാഴ്ച്ച തുടക്കമാകും. പാളയത്ത് രാവിലെ 9 .30 ന് വിദ്യാഭാസ വകുപ്പ് മന്ത്രി . വി. ശിവൻകുട്ടി​ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പ്രമുഖ കായിക താരങ്ങളും കായിക സംഘാടകരും പങ്കെടുക്കും. 20 അടിയോളം ഉയരമുള്ള നൈലോൺ​ ബലൂണുകളാണ് പ്രചരണപരിപാടിക്കായി ഉപയോഗിക്കുന്നത്.

ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്രയോടുള്ള ബഹുമാനാർത്ഥമാണ് നീരജ് എന്ന മുയൽ പ്രഥമ കേരള ഗെയിംസിന്റെ ഭാഗ്യചി​ഹ്നമായത്. മെയ് 1 മുതൽ 10 വരെ തലസ്ഥാനത്തെ പ്രമുഖ വേദികളിലായി ഏകദേശം 10,000 കായിക താരങ്ങൾ പങ്കെടുപ്പി​ച്ച് 24 വ്യത്യസ്ത കായി​ക ഇന മത്സരങ്ങളാണ് പ്രഥമ കേരള ഗെയിംസി​ൽ നടത്തുക. എപ്രിൽ 29 ന് ആരംഭിച്ച് മെയ് 10 ന് അവസാനിക്കുന്ന ഒളിമ്പിക് എക്സ്പോയും ഗെയിംസി​ന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്നുണ്ട്. ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 30 വൈകുന്നേരം 5 .30ന് മുഖ്യമന്ത്രി പിണറായി വിജയ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിർവഹിക്കും.

Advertisement
Advertisement