മൂന്നര പതിറ്റാണ്ടിനുശേഷം ഇടതു മുന്നണി നേതൃത്വം കണ്ണൂരിലേക്ക്

Tuesday 19 April 2022 1:28 AM IST

കണ്ണൂർ: മൂന്നര പതിറ്റാണ്ടു മുമ്പ് 1986ൽ ബദൽരേഖാവിവാദത്തിൽ എം.വി. രാഘവനൊപ്പം സി.പി.എമ്മിൽ നിന്ന് പുറത്തേക്കുപോയ പി.വി. കുഞ്ഞിക്കണ്ണനുശേഷം കണ്ണൂരിൽ നിന്ന് ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് എത്തുന്ന നേതാവാണ് ഇ.പി. ജയരാജൻ.

1970ൽ അഴീക്കോടൻ രാഘവൻ ഈ ചുമതല ഏറ്റെടുത്തിരുന്നുവെങ്കിലും അന്ന് ഐക്യമുന്നണിയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിന്നാലെ ഇടതുമുന്നണി കൺവീനറായി ഇ.പി. ജയരാജൻ കൂടി വരുന്നതോടെ ഭരണത്തിലും പാർട്ടിയിലും മുന്നണിയിലും കണ്ണൂരിന്റെ സർവാധിപത്യമായി.

കേന്ദ്ര കമ്മിറ്റിയിലെ സീനിയർ നേതാവായ ഇ.പിയുടെ സംഘാടക പാടവം മുന്നണിക്ക് മുതൽക്കൂട്ടാവുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

ആഴ്ചകൾക്ക് മുമ്പ് സ്വന്തം തട്ടകത്തിൽ പാർട്ടി കോൺഗ്രസ് നടക്കവേ, പി.ബിയിലേക്ക് താനില്ലെന്നും അതിനുമാത്രം വലിയ നേതാവായിട്ടില്ലെന്നും തുറന്നടിച്ചിരുന്നു.

2016ൽ മട്ടന്നൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ആദ്യ പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ, കായിക മന്ത്രിയായി. ബന്ധു നിയമന വിവാദത്തിന്റെ പേരിൽ മന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും പാർട്ടിയുടെ വിശ്വസ്തനായി നിലകൊണ്ടു. വിജിലൻസ് ക്ളീൻ ചിറ്റ് കൊടുത്തതോടെ, കുറച്ചു കാത്തിരുന്നശേഷമാണെങ്കിലും മന്ത്രിസഭയിൽ തിരിച്ചെത്തി.

രണ്ടു ടേമിൽ കൂടുതൽ മത്സരിച്ചതിനാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ല. സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ നിന്നു മറ്റൊരു കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ. ശൈലജ റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ഇതിനുശേഷം, പ്രായാധിക്യം ചൂണ്ടിക്കാട്ടി, ഇനി പാർലമെന്ററി പദവികളിലേക്ക് മത്സരിക്കാനില്ലെന്ന് ഇ.പി പരസ്യമായി പറഞ്ഞിരുന്നു.

എസ്.എഫ്.ഐയിലൂടെ

പൊതുരംഗത്തേക്ക്

1950​ ​മേ​യ് 28​ന് ​പാപ്പിനിശ്ശേരിയിൽ പ​രേ​ത​രാ​യ​ ​ബി.​എം.​ ​കൃ​ഷ്ണ​ൻ​ ​ന​മ്പ്യാ​രു​ടെ​യും​ ​ഇ.​പി.​ ​പാ​ർ​വ്വ​തി​ ​അ​മ്മ​യു​ടെ​യും​ ​മ​ക​നാ​യി​ ​ജ​നി​ച്ച​ ​ജ​യ​രാ​ജ​ൻ​ ​എ​സ്.​എ​ഫ്.​ഐ​യി​ലൂ​ടെ​യാ​ണ് ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്തെ​ത്തു​ന്ന​ത്.1980​ൽ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​രൂ​പീ​ക​രി​ച്ച​പ്പോ​ൾ​ ​ആ​ദ്യ​ത്തെ​ ​പ്ര​സി​ഡ​ന്റാ​യി.​ ​ക​ർ​ഷ​ക​ ​സം​ഘം​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്,​ ​ദേ​ശാ​ഭി​മാ​നി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​എ​ന്നീ​ ​നി​ല​ക​ളി​ലും​ ​പ്ര​വ​ർ​ത്തി​ച്ചു.​ 1991,​ 2011,​ 2016​ ​ൽ​ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പി.​കെ.​ ​ശ്രീ​മ​തി​യു​ടെ​ ​സ​ഹോ​ദ​രി​യും​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​റി​ട്ട.​ ​മാ​നേ​ജ​രു​മാ​യ​ ​പി.​കെ.​ ​ഇ​ന്ദി​ര​യാ​ണ് ​ഭാ​ര്യ.​ ​വി​ദേ​ശ​ത്തു​ള്ള​ ​ജ​യ്സ​ൺ​ ​രാ​ജ്,​ ​ജി​തി​ൻ​ ​രാ​ജ് ​എ​ന്നി​വ​ർ​ ​മ​ക്ക​ളാ​ണ്.

Advertisement
Advertisement