ടെന്നിസ്, വോളിബാൾ ടീം തിരഞ്ഞെടുപ്പ്

Tuesday 19 April 2022 12:12 AM IST
ടെന്നിസ്, വോളിബാൾ

കോഴിക്കോട്: നാസിക്കിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ, ജൂനിയർ ടെന്നിസ്, വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള കോച്ചിംഗ് ക്യാമ്പ് ഈ മാസം 22 മുതൽ ഈങ്ങാപ്പുഴ ടി.കെ ട്രസ്റ്റ്‌ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. താത്പര്യമുള്ള 14നും 17 വയസിനും താഴെയുള്ള കായിക താരങ്ങൾ രാവിലെ ഏഴ് മണിക്ക് ഗ്രൗണ്ടിൽ റിപ്പോർട്ട്‌ ചെയ്യണമെന്ന് കേരള ടെന്നീസ്- വോളിബാൾ അസോസിയേഷൻ സെക്രട്ടറി ടി.എം.അബ്ദുറഹിമാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447197014 എന്ന നമ്പറിൽ വിളിക്കുക.

Advertisement
Advertisement