1,900 പട്ടയങ്ങൾകൂടി വിതരണംചെയ്യും

Tuesday 19 April 2022 12:12 AM IST

കൊച്ചി: ജില്ലയിലെ 1900 കുടുംബങ്ങൾക്കു കൂടി അടുത്തമാസം പട്ടയം ലഭിക്കും. വിവിധ താലൂക്കുകൾ കേന്ദ്രീകരിച്ച് പട്ടയങ്ങൾ അനുവദിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പട്ടയവിതരണം വേഗത്തിലാക്കിയത്. ലാൻഡ് ട്രൈബ്യൂണൽ ഇനത്തിൽ വരുന്ന 1000 പട്ടയങ്ങളും, കളക്ടറേറ്റിൽ നിന്ന് അനുവദിക്കുന്ന ലാൻഡ് റിഫോർമ്‌സ് ഇനത്തിലെ 200 പട്ടയങ്ങളും കോതമംഗലം താലൂക്കിൽ നിന്ന് അനുവദിക്കുന്ന 500 പട്ടയങ്ങളും മറ്റ് താലൂക്കുകളിൽ നിന്നനുവദിക്കുന്ന 200 പട്ടയങ്ങളുമാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. സർക്കാർ അധികാരത്തിൽ വന്നശേഷം ജില്ലയിൽ 530 പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.

Advertisement
Advertisement