സിനിമ,സീരിയൽ മേഖലയിൽ പുതിയ സംഘടന

Tuesday 19 April 2022 3:11 AM IST

തിരുവനന്തപുരം: സിനിമ-സീരിയൽ മേഖലയിൽ എ.ഐ.ടി.യു.സി പുതിയ സംഘടനയ്ക്ക് രൂപം നൽകി. അസോസിയേഷൻ ഒഫ് സിനിമ, സീരിയൽ ആർട്ടിസ്റ്റ് ആൻഡ് ടെക്നീഷ്യൻസ് എന്ന സംഘടനയുടെ രൂപീകരണ കൺവെൻഷൻ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ലോഗോ പ്രകാശനം ചെയ്തു. പപ്പൻ പയറ്റുവിള അദ്ധ്യക്ഷനായി. സംഘടനാ പ്രസിഡന്റായി വാഴൂർ സോമൻ എം.എൽ.എയേയും ജനറൽ സെക്രട്ടറിയായി ലാൽജി ജോർജിനെയും തിരഞ്ഞെടുത്തു.

Advertisement
Advertisement