റവന്യു മേള : കായികമത്സരങ്ങൾക്ക് തുടക്കമായി

Tuesday 19 April 2022 12:33 AM IST

പത്തനംതിട്ട : അടൂർ താലൂക്ക് ഒാഫീസിലെ കെ.പി.ലാലിയും കളക്ടറേറ്റിലെ എ.വി.സന്ധ്യയും മുഖാമുഖം ഇരുന്ന് പഞ്ചഗുസ്തി പിടിച്ച് കരുത്ത് കാട്ടി റവന്യു മേളയ്ക്ക് തുടക്കമിട്ടു. ഒാട്ടത്തിലും ജംപിംഗിലും കായിക താരങ്ങളേപ്പോലെ വേഗവും ദൂരവും താണ്ടി ഉദ്യോഗസ്ഥർ. ജില്ലാ സ്റ്റേഡിയത്തിൽ പഞ്ചഗുസ്തി, ഓട്ടമത്സരം, ഷോട്ട്പുട്ട്, ലോംഗ് ജമ്പ് എന്നീ ഇനങ്ങളിലാണ് ഉദ്യോഗസ്ഥർ ഇന്നലെ മാറ്റുരച്ചത്.

മേള ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. 22, 23 തീയതികളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രചനാമത്സരങ്ങളും 26, 27 തീയതികളിൽ കലാമത്സരങ്ങളും നടക്കും.
ഡെപ്യുട്ടി കളക്ടർ ബി.ജ്യോതി, ഹുസൂർ ശിരസ്തദാർ അന്നമ്മ കെ.ജോളി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ നായർ, പഞ്ചഗുസ്തി അസോസിയേഷൻ ജില്ലാ സെക്രട്ടറി സത്യൻ നായർ, സീനിയർ സൂപ്രണ്ട് എം.എസ്. ബിജുകുമാർ, ജൂനിയർ സൂപ്രണ്ട് സുനിത സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

വിജയികൾ ഒന്നും രണ്ടും സ്ഥാനക്കാർ

പഞ്ചഗുസ്തി : സുനിൽ വി.കൃഷ്ണൻ (റാന്നി താലൂക്ക്), ബിജോ മാത്യു (അടൂർ താലൂക്ക്). വനിതാ വിഭാഗം: കെ.പി. ലാലി (അടൂർ താലൂക്ക്), ജിൻസി പൗലോസ് (അടൂർ താലൂക്ക്).

പുരുഷവിഭാഗം (നാൽപത് വയസിന് താഴെ)

100 മീറ്റർ ഓട്ടം : എം.എസ് സന്ദീപ് (ആർ.ആർ.ഒ പത്തനംതിട്ട), ജെ. റഫീസ്ഖാൻ (കളക്ട്രേറ്റ്)
400 മീറ്റർ ഓട്ടം : എം.എസ് സന്ദീപ് (ആർ.ആർ.ഒ, പത്തനംതിട്ട), മഹേഷ് (റാന്നി താലൂക്ക്).
1500 മീറ്റർ ഓട്ടം : നിഷാന്ത് (കോന്നി താലൂക്ക്), രണ്ടാംസ്ഥാനം രഞ്ജിത്ത് (തിരുവല്ല താലൂക്ക്).
ലോംഗ് ജംമ്പ് : എം.എസ്. സന്ദീപ് (ആർ.ആർ.ഒ, പത്തനംതിട്ട), സച്ചു ജി.പ്രസാദ്.
ഷോട്ട്പുട്ട് : അഖിൽ വിജയൻ, എസ്. മഹേഷ്.

പുരുഷവിഭാഗം (നാൽപത് വയസിന് മുകളിൽ)

100 മീറ്റർ ഓട്ടം : എസ്.സജീവ് (കളക്ട്രേറ്റ്), രാജേഷ് കെ.നായർ (ആർ.ആർ.ഒ).
400 മീറ്റർ ഓട്ടം : ജി.വിനോദ് (കോന്നി താലൂക്ക്), എം.അനിൽകുമാർ (അടൂർ താലൂക്ക്).
1500 മീറ്റർ ഓട്ടം : വി.കെ.ബാബുരാജ് (തിരുവല്ല താലൂക്ക്), എസ്.സജീവ്
ലോംഗ് ജംമ്പ് : ഹനീഷ് ജോർജ് (ഡെപ്യൂട്ടി തഹസിൽദാർ, കോന്നി താലൂക്ക്), വിനോദ്.
ഷോട്ട്പുട്ട് : ഒന്നാം സ്ഥാനം ജി.വിനോദ്, രണ്ടാംസ്ഥാനം ഹനീഷ് ജോർജ് (ഡെപ്യൂട്ടി തഹസിൽദാർ, കോന്നി താലൂക്ക്).

വനിതാവിഭാഗം (നാൽപത് വയസിന് താഴെ)

100 മീറ്റർ ഓട്ടം : എസ്. ദീപ്തി (കളക്ട്രേറ്റ്), പ്രിൻസി ബാബു (കളക്ട്രേറ്റ്).
400 മീറ്റർ ഓട്ടം : എസ്.ദീപ്തി (കളക്ട്രേറ്റ്), സൗമ്യ (കോന്നി താലൂക്ക്).
1500 മീറ്റർ ഓട്ടം : ബി.ലേഖ, സൗമ്യ (കോന്നി താലൂക്ക്).
ലോംഗ് ജംമ്പ് : ബി. ലേഖ, എസ്. ദീപ്തി (കളക്ട്രേറ്റ്)
ഷോട്ട്പുട്ട് : എസ്.ടി.ശിൽപ (കളക്ട്രേറ്റ്), ബി.ലേഖ (കോന്നി താലൂക്ക്).

വനിതാവിഭാഗം (നാൽപത് വയസിന് മുകളിൽ)

100 മീറ്റർ ഓട്ടം : മേരി സീമ (തിരുവല്ല താലൂക്ക്), വി.കെ.അനിതാകുമാരി (കോന്നി താലൂക്ക്)
400 മീറ്റർ ഓട്ടം : ശ്രീജ ശ്രീധരൻ (റാന്നി താലൂക്ക്), മഞ്ജുള ദേവി (റാന്നി താലൂക്ക്).
ലോംഗ് ജമ്പ് : എൽ.മേരിസീമ, വി.കെ.അനിതാകുമാരി.
ഷോട്ട്പുട്ട് : കെ.പി.ലാലി (അടൂർ താലൂക്ക്), എൽ.മേരി സീമ.

Advertisement
Advertisement