വിവരങ്ങൾ നശിപ്പിക്കാനുപയോഗിച്ച കമ്പ്യൂട്ടർ അഭിഭാഷകന്റെ പക്കൽ

Tuesday 19 April 2022 12:22 AM IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ, നടൻ ദിലീപിന്റെ ഫോണുകളിൽ നിന്ന് വിവരങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിനെ പ്രത്യേക അന്വേഷണസംഘം ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിക്കൂർ ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ളബിലായിരുന്നു ചോദ്യം ചെയ്യൽ. വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്പ് ടോപ്പും കമ്പ്യൂട്ടറും ദിലീപിന്റെ അഭിഭാഷകന്റെ പക്കലുണ്ടെന്ന് സായ് മൊഴി നൽകി.

ഫോണിലെ രേഖകൾ നശിപ്പിച്ചത് സംബന്ധിച്ച് നേരത്തെ നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തതവരുത്താനാണ് സായ് ശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. സായ് ശങ്കറിന്റെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

 ഇന്ന് അനൂപും സുരാജും

ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. രാവിലെ 10ന് ആലുവ പൊലീസ് ക്ളബിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകിയിരുന്നു. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം ഇവരെ ചോദ്യം ചെയ്തശേഷം കൈക്കൊള്ളുമെന്നാണ് സൂചന.

 വ​ധ​ഗൂ​ഢാ​ലോ​ച​ന​ ​കേ​സ്: ദി​ലീ​പി​ന്റെ​ ​ഹ​ർ​ജി​യി​ൽ​ ​വി​ധി​ ​ഇ​ന്ന്

ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സ് ​അ​ന്വേ​ഷി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​വ​ധി​ക്കാ​ൻ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യെ​ന്ന​ ​കേ​സ് ​റ​ദ്ദാ​ക്കാ​ൻ​ ​ന​ട​ൻ​ ​ദി​ലീ​പ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​ഹൈ​ക്കോ​ട​തി​ ​ഇ​ന്നു​ ​വി​ധി​ ​പ​റ​യും.​ ​ജ​സ്റ്റി​സ് ​സി​യാ​ദ് ​റ​ഹ്മാ​ന്റെ​ ​ബെ​ഞ്ചി​ലാ​ണ് ​ഹ​ർ​ജി.​ ​ദി​ലീ​പ് ​ഒ​ന്നാം​ ​പ്ര​തി​യാ​യ​ ​കേ​സി​ൽ​ ​സ​ഹോ​ദ​ര​ൻ​ ​അ​നൂ​പ്,​ ​സ​ഹോ​ദ​രീ​ ​ഭ​ർ​ത്താ​വ് ​ടി.​എ​ൻ.​ ​സു​രാ​ജ്,​ ​ബ​ന്ധു​ ​അ​പ്പു,​ ​സു​ഹൃ​ത്ത് ​ബൈ​ജു​ ​ചെ​ങ്ങ​മ​നാ​ട്,​ ​ആ​ലു​വ​യി​ലെ​ ​ഹോ​ട്ട​ലു​ട​മ​ ​ശ​ര​ത്,​ ​സൈ​ബ​ർ​ ​വി​ദ​ഗ്ദ്ധ​ൻ​ ​സാ​യ് ​ശ​ങ്ക​ർ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​തി​ക​ൾ.

Advertisement
Advertisement