കെ.എസ്.ആർ.ടി.സി: ശമ്പളം നൽകിത്തുടങ്ങി

Tuesday 19 April 2022 12:00 AM IST

തിരുവനന്തപുരം: സർക്കാർ നൽകിയ 30 കോടി കൂടാതെ ഓവർ ഡ്രാഫ്ടായി എടുത്ത 45 കോടിയും കളക്ഷനിൽ നിന്നുള്ള 9 കോടിയുമെടുത്ത് കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർക്ക് ശമ്പളം നൽകിത്തുടങ്ങി. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ, മിനിസ്റ്റീരിയൽ സ്റ്റാഫ്, സൂപ്പർവൈസർമാർ, ഓഫീസർമാർ ക്രമത്തിലാണ് ശമ്പളം നൽകുന്നത്. ഇന്നത്തോടെ മുഴുവൻ പേർക്കും ശമ്പളം ലഭിക്കും.

ധനവകുപ്പ് അനുവദിച്ച 30 കോടി കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലെത്തുന്നതിന് റിസർവ് ബാങ്കിന്റെ ക്ലിയറൻസ് വൈകിയത് അല്പം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഇന്നലെ വൈകിട്ട് അഞ്ചോടെ പരിഹരിച്ചു. തുടർന്നാണ് ശമ്പള വിതരണം തുടങ്ങിയത്. വിഷുവിനും ഈസ്റ്ററിനും മുമ്പ് ശമ്പളം നൽകാത്തതിൽ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാരുടെ സംഘടനകൾ പണിമുടക്കും പ്രഖ്യാപിച്ചിരിക്കുകയാണ്.

Advertisement
Advertisement