റേഷൻ കടകളുടെ കമ്മിഷൻ കുടിശിക: വിശദീകരണം തേടി

Tuesday 19 April 2022 12:05 AM IST

കൊച്ചി: ഓണക്കിറ്റും സൗജന്യ ഭക്ഷ്യക്കിറ്റും വിതരണം ചെയ‌്ത റേഷൻകട ഉടമകൾക്ക് കമ്മിഷൻ കുടിശിക രണ്ടു മാസത്തിനകം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിൽ സിംഗിൾബെഞ്ച് സർക്കാരിന്റെ വിശദീകരണം തേടി. ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി ബേബി തോമസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ നടപടി. കുടിശിക വിതരണം ചെയ്യാൻ നടപടി പുരോഗമിക്കുകയാണെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഹർജി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. കുടിശ്ശിക രണ്ടു മാസത്തിനകം നൽകാൻ സിംഗിൾബെഞ്ച് ഫെബ്രുവരി രണ്ടിന് ഉത്തരവിട്ടിരുന്നു.

Advertisement
Advertisement