റവന്യൂകല, കായിക മേളയ്ക്ക് നാളെ തുടക്കം

Tuesday 19 April 2022 12:08 AM IST

കൊല്ലം: ജില്ലാതല റവന്യൂ കല, കായിക മേള നാളെ മുതൽ 24 വരെ ജില്ലയിലെ വിവിധ വേദികളിൽ നടക്കും. 20ന് ക്രിക്കറ്റ് മത്സരം ആശ്രാമം മൈതാനത്ത് നടക്കും. 21ന് അത് ലറ്റിക്‌സും 23ന് ഫുട്‌ബാൾ മത്സരവും ലാൽ ബഹദൂർ സ്റ്റേഡിയത്തിലും നടക്കും. 22, 23 തീയതികളിലായി ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ പട്ടത്താനം നാസാ ബാഡ്മിന്റൺ കോർട്ടിലും രചനാമത്സരങ്ങൾ 21, 22 തീയതികളിലായി സിവിൽ സ്റ്റേഷനിലെ ആത്മാ ഹാളിലും 24ന് കലാമത്സരങ്ങൾ സർക്കാർ ഗേൾസ് ഹൈസ്‌കൂളിലെ ആഡിറ്റോറിയത്തിലും കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിലുമായി നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർ മേയ് മാസം തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ മത്സരിക്കും.

Advertisement
Advertisement