ഇന്ധനവില: എൽ.ഡി.എഫ് ധർണ 21ന്

Wednesday 20 April 2022 3:27 AM IST

കൊച്ചി: ഇന്ധനവില വർദ്ധനയ്ക്കെതിരെ എൽ.ഡി.എഫ് എറണാകുളം മണ്ഡലം കമ്മിറ്റി 21ന് രാവിലെ 10 മുതൽ ഒന്നുവരെ ജെട്ടിയിലെ ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ ധർണ നടത്തും. മേനക ജംഗ്ഷനിൽ നിന്ന് പ്രകടനമായാണ് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിലെത്തുക. ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ നിർവഹിക്കും.

ഇതു സംബന്ധിച്ച് തീരുമാനമെടുത്ത യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.എസ്.ചന്ദ്രശേഖരൻ മേനോൻ അദ്ധ്യക്ഷനായി. കെ.ജെ. ജേക്കബ്, പി.എൻ.സീനുലാൽ, സി.മണി, സി.എ.ഷക്കീർ, സാബു ജോർജ്, കുമ്പളം രവി, പി.ആർ.റെനീഷ്, സി.എഫ്.ജോയ്, ശശിധരൻ, കെ.എം.ജോർജ്, റസ്‌ക് ആന്റണി, ജീവൻ ജേക്കബ്, റീന സണ്ണി, മനോജ് കുമാർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement