മാരത്തോൺ 2022: രജിസ്‌ട്രേഷൻ ഇന്നുകൂടി

Wednesday 20 April 2022 5:24 AM IST

തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിനോട് അനുബന്ധിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ മേയ് 1ന് തിരുവനന്തപുരത്ത് നടത്തുന്ന മാരത്തോൺ 2022ലെ ഹാഫ് മാരത്തോൺ, 10 കിലോ മീറ്റർ റൺവിഭാഗങ്ങൾക്കുള്ള രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും. 3 കിലോ മീറ്റർ ഫൺ റൺ, ഇൻസ്റ്റിറ്റ്യൂഷണൽ റൺ എന്നീ വിഭാഗങ്ങളുടെ രജിസ്‌ട്രേഷൻഏപ്രിൽ 28 വരെ നീട്ടി. കേരള ഒളിമ്പിക് അസ്സോസിയേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ keralaolympic.org യിലൂടെ രജിസ്റ്റർ ചെയ്യാം.

തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിനോട് അനുബന്ധിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ മേയ് 1ന് തിരുവനന്തപുരത്ത് നടത്തുന്ന മാരത്തോൺ 2022ലെ ഹാഫ് മാരത്തോൺ, 10 കിലോ മീറ്റർ റൺവിഭാഗങ്ങൾക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 20 ന് അവസാനിക്കും. 3 കിലോ മീറ്റർ ഫൺ റൺ, ഇൻസ്റ്റിറ്റ്യൂഷണൽ റൺ എന്നീ വിഭാഗങ്ങളുടെ രജിസ്‌ട്രേഷൻഏപ്രിൽ 28 വരെ നീട്ടി. കേരള ഒളിമ്പിക് അസ്സോസിയേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ keralaolympic.org യിലൂടെ രജിസ്റ്റർ ചെയ്യാം.
ഹാഫ് മാരത്തോൺ വിഭാഗത്തിൽ 11 ലക്ഷം രൂപയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. ഹാഫ് മരത്തോണിലെ ആദ്യ 6 സ്ഥാനക്കാർക്ക് യഥാക്രമം 50000, 30000, 20000 , 15000, 10000, 5000 രൂപ വീതമാണ് ലഭിക്കുക. 10 കി.മീ. ഓട്ടത്തിലെ ആദ്യ 5 സ്ഥാനക്കാർക്ക് 20000 , 15000 , 10000, 5000, 3000 രൂപ വീതവും ലഭിക്കും. മാത്രമല്ല വിധിനിർണയം ബി.ഐ.ബി ചിപ്പുകളുടെ സഹായത്തോടെയായിരിക്കും. . ഇൻസ്റ്റിറ്റ്യൂഷണൽ റൺ വിഭാഗത്തിൽ ഓരോ സ്ഥാപനങ്ങൾക്കും അവരുടെ ലേബലിൽരജിസ്റ്റർചെയ്യാവുന്നതാണ്. ഏറ്റവും കൂടുതൽആളുകളെ പങ്കെടുപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് സ്‌പെഷ്യൽ മെമന്റോയും നൽകും.
പ്രായപരിധി അനുസരിച്ച് ഓപ്പൺ( 18 -45 ), സീനിയർ(46- 55 ), വെറ്ററൻസ് ( 56 +) എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി 3 വിഭാഗമായാണ് നടത്തുക. 3 കി.മീ ഫൺറണ്ണിൽഇത്തരം വേർതിരിവില്ലാതെ ആർക്കവേണമെങ്കിലും പങ്കെടുക്കാം. രജിസ്റ്റർചെയ്തവർക്ക് പുറമെ ടോക്കിയോ ഒളിംപിക്സിൽമെഡൽനേടിയ ഇന്ത്യൻതാരങ്ങളും മുൻഅന്താരാഷ്ട്ര ഒളിംപ്യൻമാരും മരത്തോണിന്റെ ഭാഗമാകുന്നുണ്ട്. മെയ് 1 ന് രാവിലെ 4.30 ന് മാനവീയം റോഡിൽനിന്നും ആരംഭിക്കുന്ന ഹാഫ് മാരത്തോൺ7.30 ന് അവസാനിക്കും. 10 കി.മീ. ഓട്ടം 6 മണിക്ക് തുടങ്ങി 7 .30നു തന്നെ അവസാനിക്കും. ശേഷം 8 മണിയോടെ 3 കി.മീ. ഫൺറൺഅടക്കമുള്ള പരിപാടികൾഅവസാനിക്കും.

Advertisement
Advertisement