ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ

Thursday 21 April 2022 12:11 AM IST

 ടീസ്ത സെതൽവാദ് ഉദ്‌ഘാടനം ചെയ്യും

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയുടെ 15-ാമത് സംസ്ഥാന സമ്മേളനം 27 മുതൽ 30 വരെ പത്തനംതിട്ടയിൽ നടക്കും. 28ന് രാവിലെ 10ന് പ്രമുഖ പൗരാവകാശ പ്രവർത്തക ടീസ്‌ത സെതൽവാദ് ഉദ്‌ഘാടനം ചെയ്യും.

25ന് വിവിധ ജില്ലകളിൽ നിന്നും പതാക, ദീപശിഖ, കൊടിമര ഘോഷയാത്രകൾ ആരംഭിക്കും. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന പതാക ഘോഷയാത്രയിൽ സംസ്ഥാന ട്രഷറർ എസ്.കെ.സതീഷ് ക്യാപ്റ്റനാകും. തിരുവനന്തപുരം വെമ്പായത്ത് നിന്നും ആരംഭിക്കുന്ന കൊടിമര ഘോഷയാത്ര ചിന്താ ജെറോമും പത്തനംതിട്ടയിൽ നിന്നും ആരംഭിക്കുന്ന ദീപശിഖ റാലി പി.വി. ജയകുമാറും നയിക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളന കാലയളവിൽ 1,20,000 മെമ്പർഷിപ്പുകൾ വർദ്ധിച്ചെന്നും 166 യൂണിറ്റുകൾ പുതുതായി രൂപീകരിച്ചിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കെ.യു. ജനീഷ്​ കുമാർ എം.എൽ.എ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജി. സംഗേഷ് എന്നിവർ പങ്കെടുത്തു.