വരുൺ ധവാനും രശ്മിക മന്ദാനയും കിംഗ്ഫിഷറിന്റെ പുതിയ ബ്രാൻഡ് അംബാസഡർമാർ

Thursday 21 April 2022 12:29 AM IST

കൊച്ചി : യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ബ്രാൻഡായ കിംഗ്ഫിഷറിന്റെ ബ്രാൻഡ് അംബാസഡർമാരായി രശ്മിക മന്ദാനയും വരുൺ ധവാനും. കിംഗ്ഫിഷറിന്റെ 'സ്പ്രെഡ് ദി ചിയര്‍' കാമ്പെയിനിലൂടെ ഇവരുടെ പങ്കാളിത്തത്തിന് തുടക്കമാകും. കാമ്പെയിനിന്റെ ഭാഗമായി രശ്മികയും വരുണും ചേർന്ന് ഒരു ഡാൻസ് ഹുക്ക്-സ്റ്റെപ്പ് സൃഷ്ടിച്ചിട്ടുണ്ട്. റെയ്‌ലിൻ വാലെസ് സംവിധാനം ചെയ്തിരിക്കുന്ന ടി.വി.സിയുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് റാം സമ്പത്താണ്. രശ്മികയും വരുണും ഞങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായി ചേരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ബ്രാൻഡ് സന്ദേശം പ്രചരിപ്പിക്കാനും രാജ്യത്തുടനീളം ഞങ്ങളുടെ ബ്രാൻഡ് അനുഭവങ്ങൾ ഉയർത്താനും അവരുടെ പങ്കാളിത്തം സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു-യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ദേബബ്രത മുഖർജി പറഞ്ഞു.

Advertisement
Advertisement