എം.എസ് രവിയുടെ നാലാം ചരമ വാർഷികം ആചരിച്ചു

Thursday 21 April 2022 12:00 AM IST

തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്ററായിരുന്ന എം.എസ്.രവിയുടെ നാലാം ചരമ വാർഷികം ആചരിച്ചു. തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിലെ സ്‌മൃതി കുടീരത്തിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ്, സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.ദിവാകരൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ആകാശവാണി തിരുവനന്തപുരം വാർത്താവിഭാഗം ജോയിന്റ് ഡയറക്ടർ പാർവതി.വി, കെ.പി.സി.സി നിർവാഹക സമിതി അംഗം ടി.ശരത്ചന്ദ്രപ്രസാദ്, കോൺഗ്രസ് നേതാവ് ഡി.അനിൽകുമാർ, കേരളകൗമുദി തിരുവനന്തപുരം- ആലപ്പുഴ യൂണിറ്റ് ചീഫ് എസ് .വിക്രമൻ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി റെജി, കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി .ബാലഗോപാൽ, ജനറൽ സെക്രട്ടറി കെ.എസ്.സാബു, വൈസ് പ്രസിഡന്റ് എസ്.ഉദയകുമാർ, വെൽഫെയർ ഫോറം പ്രസിഡന്റ് എം.എം.സുബൈർ, സെക്രട്ടറി വിജയകുമാരൻ നായർ, അസോസിയേഷൻ ട്രഷറർ ഉണ്ണികൃഷ്ണൻ തമ്പി, കൗമുദി ടി.വി ചീഫ് പ്രൊഡ്യൂസർ റാംജി കൃഷ്ണൻ തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു.

Advertisement
Advertisement