പഞ്ഞിക്കിടക്ക പോലൊരു ജെല്ലിഫിഷ്

Wednesday 15 May 2019 5:26 PM IST

യഥാർത്ഥത്തിൽ എന്താണിത് എന്ന് ചോദിച്ചു പോകും ഈ കാഴ്ച കണ്ടാൽ. കടൽതീരത്ത് അടിഞ്ഞ ജെല്ലിഫിഷാണ് താരം. ഒന്നര മീറ്ററാണ് ഇതിന്റെ വലിപ്പം. ഓസ്ട്രേലിയയിലെ ടാസ്മാനിയൻ തീരത്താണ് ഈ ഭീമൻ കരയിലടിഞ്ഞത്. ഗവേഷകർ ഇതുവരെ അന്വേഷിച്ച് നടന്നതാണിതിനെ. കരയിൽ, വെളുത്ത് പഞ്ഞി വിരിച്ചിട്ടത് പോലെയാണ് ഇതിന്റെ കിടപ്പ്. സാധാരണ ജെല്ലി ഫിഷിന് ഏകദേശം 40 സെ.മീറ്ററാണ് വലിപ്പം. ഇപ്പോൾ ഇതിന്റെ വലിപ്പത്തിന്റെ പ്രത്യേകത മനസിലായില്ലേ. വിവരമറിഞ്ഞെത്തിയ കോസ്റ്റ് ഗാർഡ് ഇതിന്റെ അസാധാരണ വലിപ്പം കാരണം ഓസ്ട്രേലിയയുടെ ഗവേഷണ വിഭാഗത്തെ വിവരമറിയിച്ചു. ഈ ജെല്ലിഫിഷിനെ ശേഖരിച്ച് പഠനത്തിന് വിധേയമാക്കിയിരിക്കുകയാണ് ഗവേഷകർ.