100 കിലോ പഴകിയ ഉണക്കമീൻ പിടികൂടി

Friday 22 April 2022 12:26 AM IST

വടക്കേഞ്ചേരി: വടക്കേഞ്ചേരി ടൗണിൽ പ്രവർത്തിക്കുന്ന ഉണക്കമീൻ കടയിൽ നിന്നും കേടായ 100 കിലോ ഉണക്കമീൻ ഭക്ഷ്യസുരക്ഷ വകുപ്പ് പിടികൂടി. തരൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ പി.വി.ആസാദ്, ആലത്തൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഹേമ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. കേരള ഫുഡ് സേഫ്റ്റി കമ്മിഷണറുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന പരിശോധനയുടെ ഭാഗമായണ് വടക്കഞ്ചേരിയിൽ പരിശോധന നടത്തിയത്. മത്സ്യ പരിശോധനയിൽ കേടായ മത്സ്യം വിൽപനയ്ക്ക് സൂക്ഷിച്ചതിന് സ്ഥാപനത്തിന് മേൽ പിഴ ഈടാക്കുകയും ചെയ്തു.

Advertisement
Advertisement