ഉത്തരക്കടലാസ് മൂല്യനിർണയത്തിലെ പിടിവാശി ഉപേക്ഷിക്കണം: എം.കെ.രാഘവൻ എം.പി

Friday 22 April 2022 12:02 AM IST
ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​ടീ​ച്ചേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ ​പ്ര​തി​ഷേ​ധ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​എം.​കെ.​ ​രാ​ഘ​വ​ൻ​ ​എം​ ​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

കോഴിക്കോട്: ഉത്തരക്കടലാസ് മൂല്യനിർണയത്തിന്റെ കാര്യത്തിലുൾപ്പെടെ പിടിവാശി കാണിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നയം തിരുത്തണമെന്ന് എം.കെ.രാഘവൻ എം.പി ആവശ്യപ്പെട്ടു. ഹയർസെക്കൻഡറി മൂല്യനിർണയത്തിൽ ഉത്തരക്കടലാസുകളുടെ എണ്ണം വർദ്ധിപ്പിച്ചതിനെതിരെ ഫെഡറേഷൻ ഒഫ് ഹയർസെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമ്പത്തികലാഭത്തിനു വേണ്ടി വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ അടിച്ചേൽപിക്കുന്നത് ജനാധിപത്യ സർക്കാറിന് ഭൂഷണമല്ല. നാടിനും വിദ്യാർത്ഥികളുടെ ഭാവിക്കും യോജ്യമായ പരിഷ്‌കാരങ്ങളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എഫ്.എച്ച്.എസ്. ടി.എ ജില്ലാ കമ്മിറ്റി ചെയർമാൻ സി.കെ അഷ്‌റഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ സംസ്ഥാന കോർഡിനേറ്റർ കെ.ടി. അബ്ദുൾ ലത്തീഫ്, എം. സന്തോഷ് കുമാർ , കെ.കെ. ശ്രീജേഷ് കുമാർ, കെ.അനിൽ കുമാർ , നിസാർ ചേലേരി , ജലീൽ പാണക്കാട്, സെബാസ്റ്റ്യൻ ജോൺ, ഷമീം അഹമ്മദ്, കെ.പി അനിൽ കുമാർ , പി. അഖിലേഷ്, റിയാസ് എം, അഫ്‌സൽ . കെ , ആർ.കെ ഷാഫി, മൂസക്കോയ മാവിളി , എൻ ബഷർ, പി.പി. ഷിനിൽ , പി.കെ. ഫൗസിയ, അൻവർ അടുക്കത്ത് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement