കെ.എസ്.ഇ.ബി പെൻഷൻ പ്രായം ഏകീകരിക്കാൻ ഹർജി

Friday 22 April 2022 12:00 AM IST

കൊച്ചി: കെ.എസ്.ഇ.ബി ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസാക്കി ഏകീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷനും (എ.ഐ.ടി.യു.സി), ഈ വർഷം സർവീസിൽ നിന്നു വിരമിക്കുന്ന കെ.ആർ. മോഹൻദാസ്, പി.എക്‌സ്. തങ്കച്ചൻ എന്നിവരും ഹൈക്കോടതിയിൽ ഹർജി നൽകി.

2013 ഒക്ടോബർ 26ന് മുമ്പ് സർവീസിൽ കയറിയവരുടെ പെൻഷൻ പ്രായം 56 വയസും അതിനുശേഷം എത്തിയവരുടേത് 60 വയസുമാക്കി ഉത്തരവിറക്കിയിരുന്നു. ഈ വിവേചനമാണ് ഹർജിക്കാർ ചോദ്യം ചെയ്യുന്നത്.

Advertisement
Advertisement