സുരേഷ്‌കുമാറിനെ വേട്ടയാടുന്നത് നിറുത്തണം- സി.ഐ.ടി.യു

Friday 22 April 2022 12:04 AM IST

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാറിനെ വേട്ടയാടുന്നത് കെ.എസ്.ഇ.ബി മാനേജ്മെന്റ് ഉടൻ അവസാനിപ്പിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം ആവശ്യപ്പെട്ടു. സുരേഷ്‌കുമാറിനെ സമൂഹമദ്ധ്യത്തിൽ താറടിച്ച് കാണിക്കാനുള്ള ബോർഡ് ചെയർമാന്റെ ശ്രമങ്ങൾ കടുത്ത ധിക്കാരമാണ്. ഇത്തരം ഉദ്യോഗസ്ഥന്മാരെ നിലയ്ക്ക് നിറുത്താൻ സർക്കാർ നടപടി സ്വീകരിക്കണം. കഴിഞ്ഞ സർക്കാരിലെ വൈദ്യുതി മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ്‌കുമാർ അഴിമതിക്കാരനായിരുന്നു എന്ന ആരോപണം ആ സർക്കാരിനെയും മന്ത്രിയെയും അപമാനിക്കുന്നതിന് തുല്യമാണ്.

Advertisement
Advertisement