ചെങ്കൽ ക്വാറി ഉടമകളിൽ നിന്ന് കൈക്കൂലി : ഡെപ്യൂട്ടി കളക്ടർക്ക് സസ്‌പെൻഷൻ

Friday 22 April 2022 12:00 AM IST

കാ​സ​ർ​കോ​ട്:​ ​ചെ​ങ്ക​ൽ​ ​ക്വാ​റി​ ​ഉ​ട​മ​ക​ളി​ൽ​ ​നി​ന്ന് ​ല​ക്ഷ​ങ്ങ​ൾ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യ​ ​ ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ക്ക് ​സ​സ്‌​പെ​ൻ​ഷ​ൻ.​ ​കാ​സ​ർ​കോ​ട് ​എ​ൻ​ഡോ​സ​ൾ​ഫാ​ൻ​ ​സ്‌​പെ​ഷ്യ​ൽ​ ​സെ​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ ​എ​സ്.​ ​സ​ജീ​ദി​നെ​യാ​ണ് ​ സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​ത്.​ ​നെ​ട്ട​ണി​ഗ,​ ​നാ​ട്ട​ക്ക​ൽ​ ​ഭാ​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക്വാ​റി​ ​ഉ​ട​മ​ക​ളി​ൽ​ ​നി​ന്നും​ ​ഔ​ദ്യോ​ഗി​ക​വാ​ഹ​ന​ത്തി​ൽ​ ​താ​ൽ​ക്കാ​ലി​ക​ ​ഡ്രൈ​വ​റു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പ​ണം​ ​പി​രി​ച്ചു​വെ​ന്ന​ ​പ​രാ​തി​യി​ൽ​ ​എ.​ഡി.​എ​മ്മി​ന്റെ​ ​അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ന​ട​പ​ടി. കാ​സ​ർ​കോ​ട് ​ആ​ർ.​ഡി.​ഒ,​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ ​എ​ന്നി​വ​ർ​ക്ക് ​ന​ൽ​കാ​നാ​ണെ​ന്ന് ​പ​റ​ഞ്ഞ് ​ര​ണ്ട് ​ല​ക്ഷ​ത്തി​ല​ധി​കം​ ​രൂ​പ​ ​പി​രി​ച്ച​താ​യി​ ​റവന്യൂമന്ത്രി​ക്ക് പ​രാ​തി​ ​ല​ഭി​ച്ചി​രുന്നു.

Advertisement
Advertisement