ബേസിക് പഠനസഹായി പ്രകാശനം

Friday 22 April 2022 2:30 AM IST

കൊല്ലം: കൊല്ലം സിറ്റി പൊലീസും ജില്ലാ പൊലീസ് സഹകരണ സംഘവും സംയുക്തമായി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് കേസന്വേഷണത്തിൽ പരിശീലനം നൽകുന്നതിന് ആരംഭിച്ച ബേസിക് ട്രെയിനിംഗ് സെന്ററിന്റെ ഭാഗമായി തയ്യാറാക്കിയ ബേസിക് പഠന സഹായി പ്രകാശനം ചെയ്തു. ഡി.ഐ.ജി ആർ. നിശാന്തിനി, കമ്മിഷണർ ടി. നാരായണന് നൽകിയായിരുന്നു പ്രകാശനം.

സംസ്ഥാനത്ത് അദ്യമായാണ് ഒരു പൊലീസ് സഹകരണ സംഘം അംഗങ്ങൾക്കായി നൈപുണ്യ വികസന പദ്ധതി നടപ്പാക്കുന്നതെന്ന് ആർ. നിശാന്തിനി പറഞ്ഞു. ഒരു വർഷത്തിനകം 300 ഓളം പേർക്ക് കേന്ദ്രത്തിൽ പരിശീലനം നൽകുകയാണ് ലക്ഷ്യം.

അഡീഷണൽ എസ്.പി ജോസി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് എസ്. ഷൈജു സ്വാഗതവും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. ജയകുമാർ നന്ദിയും പറഞ്ഞു.

Advertisement
Advertisement