ധോണി പർവ്വം

Friday 22 April 2022 4:32 AM IST

മും​ബ​യ്:​ ​പ്രായമല്ല പ്രതിഭയുടെ അളവുകോലെന്ന് തെളിയിച്ച് 40-ാം വയസിലും തലയുടെ വിളയാട്ടം. എം.എസ്.ധോണിയുടെ വിന്റേജ് ഫിനിഷിംഗിന്റെ പിൻബലത്തിൽ ഇന്നലെ നടന്ന ഐ.പി.എൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് മൂന്ന് വിക്കറ്റിന് മുംബയ് ഇന്ത്യൻസിനെ കീഴടക്കി. സീസണിൽ ഒരു ജയം പോലും നേടാനാകാത്ത മുംബയ്‌യുടെ തുടർച്ചയായ ഏഴാം തോൽവിയാണിത്

ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സ് 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 155​ ​റ​ൺ​സാണ് ​നേ​ടിയത്.​ മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് അവസാന ഓവറിൽ ജയിക്കാൻ 17 റൺസാണ് വേണ്ടിയിരുന്നത്. ഉനദ്കഡ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ നിർണായക സംഭാവന നൽകിയ പ്രിട്ടോറിയസ് (14 പന്തിൽ 22) എൽബി ആയി പുറത്തായി. അടുത്ത പന്തിൽ പകരമെത്തിയ ബ്രാവോ സിംഗിളെടുത്തു. തുടർന്ന് സ്ട്രൈക്കിലെത്തിയ ധോണി മൂന്നാം പന്തിൽ സിക്സും നാലാം പന്തിൽ ഫോറും അടിച്ചതോടെ കളി ചെന്നൈയ്ക്ക് അനുകൂലമായി. അടുത്ത പന്തിൽ രണ്ട് റൺസ് ഓടിയെടുത്തതോടെ അവസാന പന്തിൽ ചെന്നൈയ്ക്ക് ജയിക്കാൻ റൺസ് വേണമായിരുന്നു.അവസാന പന്തിൽ ഫോറടിച്ച് ധോണി ചൈന്നൈയ്ക്ക് സീസണിലെ രണ്ടാം ജയം സമ്മാനിക്കുകയായിരുന്നു. 13 പന്തിൽ നിന്ന് ധോണി 28 റൺസുമായാണ് പുറത്താകാതെ നിന്നത്. അമ്പാട്ടി റായ്‌ഡു (35 പന്തിൽ 40), റോബിൻ ഉത്തപ്പ (30) എന്നിവരും ചെന്നൈയുടെ ചേസിംഗിലും നല്ല പ്രകടനം കാഴ്ചവച്ചു. മുംബയ്ക്കായി ഡാനിയേൽ സാംസ് 4 വിക്കറ്റ് നേടി.

​നേരത്തേ മു​ൻ​നി​ര​ ​ത​ക​ർ​ന്നപ്പോൾ ​പുറത്താ​കാ​തെ​ 43​ ​പ​ന്തി​ൽ​ 3​ ​ഫോ​റും​ 2​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 51​ ​റ​ൺ​സ് ​നേ​ടി​യ​ ​തി​ല​ക് ​വ​ർ​മ്മ​യാ​ണ് ​മും​ബ​യ്‌​യെ​ ​ഭേ​ദ​പ്പെ​ട്ട​ ​സ്കോ​റി​ൽ​ ​എ​ത്തി​ച്ച​ത്.​ ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ക്യാ​പ്ട​ൻ​ ​രോ​ഹി​തും​ ​ഇ​ഷാ​നും​ ​പൂ​ജ്യ​രാ​യി​ ​മ​ട​ങ്ങി.​ ​ഒ​രു​ഘ​ട്ട​ത്തി​ൽ​ ​മും​ബ​യ് 47​/4​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വ് ​(32​)​​,​​​ ​ഹൃ​തി​ക് ​ഷോ​കീ​ൻ​ ​(25​)​​​ ​ഉ​ന​ദ്ക​ഡ് ​(19​)​​​ ​എ​ന്നി​വ​രും​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ടം​ ​പു​റ​ത്തെ​ടു​ത്തു.​ ​ചെ​ന്നൈ​ക്കാ​യി​ ​മു​കേ​ഷ് ​ചൗ​ധ​രി​ ​മൂ​ന്നും​ ​ഡ്വെ​യി​ൻ​ ​ബ്രാ​വോ​ ​ര​ണ്ടും​ ​വി​ക്ക​റ്റു​ക​ൾ​ ​വീ​ഴ്ത്തി.

Advertisement
Advertisement