'ആരവം-2022 ' വജ്ര ജൂബിലി ഫെലോഷിപ്പ്

Saturday 23 April 2022 12:54 AM IST

ചിറ്റൂർ: ബ്ലോക്ക് പഞ്ചായത്തും കേരള സർക്കാർ സാംസ്കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ആരവം വജ്ര ജൂബിലി ഫെലോഷിപ്പ് പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എച്ച്.ഹമീദ്ദ്കുട്ടി ആശാൻ പദ്ധതി പരിചയപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ്, ജില്ല പഞ്ചായത്ത് മെമ്പർ എം.പത്മിനി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. അനിഷ, വി.ബാലഗംഗാധരൻ, ജോസി ബ്രിട്ടോ, രേവതി ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ജെ.മഹേഷ്, ബി.സിന്ധു , എൻ കെ മണി കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാകാരന്മാരുടേയും പഠിതാക്കളുടെയും കലാപരിപാടികളും നടന്നു.

Advertisement
Advertisement