വീടുകളുടെ താക്കോൽദാനം നടത്തി

Saturday 23 April 2022 12:07 AM IST

മംഗലംഡാം: രൂപതാ അദ്ധ്യക്ഷൻ മാർ ജെക്കബ് മനത്തോടത്തിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലിയുടെ ഭാഗമായി സാൻജോ ഭവന നിർമ്മാണ പദ്ധതി വഴി കടപ്പാറ സെന്റ് മേരീസ് ദേവാലയത്തിനു സമീപം പണികഴിച്ച വീടുകളുടെ വെഞ്ചരിപ്പുകർമ്മവും താക്കോൽദാനവും നടന്നു. ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. ഇടവക വികാരി ഫാ. ജിനോ പുറമംത്തിൽ, ഫൊറോന വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, പേങ്ങിപറമ്പിൽ ഡേവീസ്, ജോജി കൊട്ടുകാപ്പിള്ളി എന്നിവർ പങ്കെടുത്തു.

വീട് നിർമ്മാണങ്ങൾക്ക് മേൽനോട്ടം വഹിച്ച ഇടവക വികാരി ഫാ. ജിനോ പുറമഠത്തിലിനെയും പദ്ധതി പൂർത്തീകരണത്തിനായി സഹകരിച്ചവരെയും ബിഷപ്പ് അനുമോദിച്ചു. വെഞ്ചരിപ്പ് ശുശ്രൂഷകൾക്കു ശേഷം ഇടവക തിരുനാളിന് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് നടന്നു. പ്രളയത്തിലും ഉരുൾപൊട്ടലിലും മറ്റുമായി വീടുകൾ നഷ്ടപ്പെട്ടവർക്കായി 12 വീടുകളാണ് നിർമ്മിച്ചു നൽകിയത്. കടപ്പാറ, മണ്ണെണ്ണക്കയം, ചൂരുപാറ എന്നിവിടങ്ങളിലുള്ളവർക്കാണ് വീടുകൾ കൈമാറിയത്.

Advertisement
Advertisement