അമൃത് 2.0 ശില്പശാല ഇന്ന് കിലയിൽ

Saturday 23 April 2022 12:04 AM IST

തിരുവനന്തപുരം: അമൃത് 2.0 പദ്ധതി നിർവഹണത്തിനുള്ള നഗരസഭാ അദ്ധ്യക്ഷൻമാർക്കുള്ള ഏകദിന ശില്പശാല ഇന്ന് തൃശൂർ കിലയിൽ മന്ത്രി എം. വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ അദ്ധ്യക്ഷത വഹിക്കും. തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സ്റ്റേറ്റ് മിഷൻ മാനേജ്‌മെന്റ് യൂണിറ്റ് മിഷൻ ഡയറക്‌ടർ അരുൺ കെ.വിജയൻ, ചേംബർ ഒഫ് മുനിസിപ്പൽ ചെയർപേഴ്സൺസ് ചെയർമാൻ എം.കൃഷ്‌ണദാസ്, കില ഡയറക്‌ടർ ഡോ. ജോയി ഇളമൺ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement