ഇതുവരെ ഒരുലക്ഷത്തിലേറെ കാണികൾ...

Saturday 23 April 2022 1:21 AM IST
ഫുട്ബാൾ

മഞ്ചേരി: ഇവിടെ കളി കാര്യമാണ്, കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്. സെമിയും ഫൈനലും എത്തും മുൻപേ ഇരു സ്റ്റേഡിയങ്ങളിലുമായി എത്തിയ ജനകൂട്ടം ഒരു ലക്ഷം കവിഞ്ഞു. സന്തോഷ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളിയാരാധകരാണ് പയ്യനാട് സ്റ്റേഡിയത്തിലും കോട്ടപടി സ്‌റ്റേഡിയത്തിലുമായി കളി കാണാനെത്തിയത്. കേരളം- പഞ്ചാബ് മത്സരത്തിൽ
കാണികളാണെത്തിയത് 12620 പേരാണ്. കേരളത്തിന്റെ മത്സരങ്ങൾക്കാണ് ഗാലറി പൂർണ്ണമായും നിറഞ്ഞ് കവിയുന്നത്. കോട്ടപടി സ്റ്റേഡിയത്തിലും പയ്യനാട് സ്റ്റേഡിയത്തിലും നടക്കുന്ന മറ്റ് മത്സരങ്ങൾക്കും ശരാശരി കാണികളെത്താറുണ്ട്. രാജസ്ഥാനുമായുള്ള
ആദ്യമത്സരത്തിൽ 28,319 പേർ പയ്യനാട്ടെ ഗാലറിയിലെത്തി. ബംഗാളുമായുള്ള രണ്ടാം മത്സരത്തിൽ 23,300 പേരും മേഘാലയ്ക്കെതിരെയുള്ള മൂന്നാം മത്സരത്തിൽ 17,523 പേരും എത്തി.
റമദാൻ മാസമായിട്ടുകൂടി കാണികളുടെ ആവേശത്തിന് ഒട്ടും കുറവില്ല. കേരളത്തിന്റെ മത്സരങ്ങൾക്ക് നോമ്പുതുറക്കാനുള്ള വെള്ളവും ഈത്തപ്പഴവും അടക്കം വിഭവങ്ങളുമായാണ് കാണികൾ നേരത്തെ തന്നെ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നത്. നോമ്പ് തുറന്നതിന് ശേഷം ഗാലറിയുടെ പടവുകളിൽ ആരാധകർ നമസ്‌കരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വൈറൽ ആയിരുന്നു. അഖിലന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ഒരുക്കിയ ഫേസ് ബുക്ക് ലൈവിലൂടെയും ആയിരത്തിലധികം പേർ ഓരോ മത്സരവും വീക്ഷിക്കുന്നുണ്ട്.

Advertisement
Advertisement