ബേൺലിയ്ക്ക് ആശ്വാസ ജയം

Saturday 23 April 2022 2:49 AM IST

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ബേൺ ലിയ്ക്ക് ആശ്വാസ ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബേൺലി സതാംപ്ടണെ കീഴടക്കി. റോബെർട്ട്സും കോളിൻസുമാണ് ബേൺലിയ്ക്കായി ലക്ഷ്യം കണ്ടത്. ജയിച്ചെങ്കിലും 18-ാം സ്ഥാനത്തുള്ള ബേൺലിയുടെ തരം താഴ്ത്തൽ ഭീഷണി മാറ്റിയിട്ടില്ല.

Advertisement
Advertisement