കേരള ഗെയിംസിന് ഒരുങ്ങി തലസ്ഥാനം

Saturday 23 April 2022 2:58 AM IST

ഫയൽ ചിത്രം

തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. നഗര വീഥികളെ ആകർഷകമാക്കാൻ ഫെസ്റ്റിവൽലൈറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വെള്ളയമ്പലം മുതൽയൂണിവേഴ്സിറ്റി സ്റ്റേഡിയം വരെ അലങ്കാര വിളക്കുകൾസജ്ജീകരിച്ചു. ഗെയിംസിന്റെ പ്രചരണാർത്ഥം ഗെയിംസിന്റെ ഭാഗ്യചിഹ്നമായ നീരജിന്റെ 10 ബലൂൺരൂപങ്ങളാണ് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ളത്.

ഗെയിംസ് നടക്കുന്ന ചന്ദ്രശേഖരൻനായർ സ്റ്റേഡിയം , യൂണിവേഴ്സിറ്റി സ്റ്റേഡിയം , പിരപ്പൻകോട് സ്വിമ്മിംഗ് പൂൾ, തൈക്കാട് സ്റ്റേഡിയം, സെൻട്രൽ സ്റ്റേഡിയം, ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച്, ട്രിവാൻഡ്രം ടെന്നീസ് ക്ലബ്, വൈ.എം.സി.എ, ഐ.ആർ.സി.സ്റ്റേഡിയം ശംഖുമുഖം, കൊല്ലം ഹോക്കി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾഅരങ്ങേറുക. ഇതിനു പുറമെ കോഴിക്കോട്, എറണാകുളം എന്നിവടങ്ങളിലും മത്സരം നടക്കും.

മേയ് 1 ന് നടക്കുന്ന മാരത്തോണിൽ പങ്കെടുക്കുന്നതിന് ഇതുവരെ 900ത്തോളം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കനകക്കുന്നിൽനടക്കുന്ന എക്സ്‌പോയുടെ ഒരുക്കങ്ങളും ആരംഭിച്ചു. കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തും കൊട്ടാരത്തിന് പുറകിലുമായാണ് സ്റ്റാളുകൾസജ്ജീകരിക്കുന്നത്. ഇതോടൊപ്പം മാംഗോ ഫെസ്റ്റ്, കുടുംബശ്രീയുടെ ഭക്ഷ്യമേള, കേരള മത്സ്യബന്ധന വകുപ്പും, സ്വകാര്യ സ്ഥാപനവും ചേർന്ന് ഒരുക്കുന്ന അലങ്കാര മത്സ്യങ്ങളുടെ പ്രദർശനം വിപണനം എന്നിവയും ഉണ്ടാകും

Advertisement
Advertisement