ശാന്തിഗിരി ആശ്രമം പ്രതിഷ്ഠാവാർഷികം

Tuesday 26 April 2022 3:47 AM IST

കൊച്ചി: നവജ്യോതി കരുണാകരഗുരുവിന്റെ ശാന്തിഗിരി ആശ്രമത്തിന്റെ പാലാരിവട്ടം ശാഖയുടെ 26-ാം പ്രതിഷ്ഠാവാർഷിക സമ്മേളനം സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി അദ്ധ്യക്ഷനായി. സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, കെ.സി.സന്തോഷ് കുമാർ, ആർ.സതീശൻ, ജനനി വിജയജ്ഞാന തപസ്വിനി തുടങ്ങിയവർ സംസാരിച്ചു.
ജനനി പൂജജ്ഞാന തപസ്വിനി, സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി, ജനനി തേജസിജ്ഞാന തപസ്വിനി, ബ്രഹ്മചാരി അനൂപ്, ബ്രഹ്മചാരി ഹരികൃഷ്ണൻ, പി.കെ.വേണുഗോപാൽ, ക്യാപ്ടൻ കെ.മോഹൻദാസ്, ഹലിൻകുമാർ, രാധാകൃഷ്ണൻ പാറപ്പുറം, ബി.എസ്.പുഷ്പരാജ്, അഡ്വ.കെ.കെ.ചന്ദ്രലേഖ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement