ആശ്വാസ തീരത്തണഞ്ഞ് അഖിലും; ആഹ്ളാദം അലതല്ലി പടീറ്റതിൽ വീട്

Tuesday 26 April 2022 12:00 AM IST

ആലപ്പുഴ: ആപത്തൊഴിഞ്ഞ് മകനും ഭാര്യയും ആശ്വാസ തീരത്തെത്തിയതിന്റെ ആഹ്ളാദം നിറയുകയാണ് ഏവൂർ പടീറ്റതിൽ വീട്ടിൽ. യെമനിലെ ഹൂതി വിമതസേനയുടെ പിടിയിൽ നിന്ന് മോചിതനായി ഹരിപ്പാട് സ്വദേശി അഖിൽ രഘു (25) എത്തുന്ന വാർത്തയാണ് മാതാപിതാക്കളായ രഘുവിനും ശുഭയ്ക്കും ലഭിച്ചത്. യുക്രെയിൻ യുദ്ധഭൂമിയിൽ നിന്ന് ഒരു മാസം മുൻപാണ് അഖിലിന്റെ ഭാര്യയും കീവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാനവർഷ എം.ബി.ബി.എസ് വിദ്യാ‌ർത്ഥിനിയുമായ ജിതിന നാട്ടിലെത്തിയത്.

അഖിൽ അടക്കമുള്ള സംഘം മസ്ക്കറ്റിൽ എത്തിയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം ഡൽഹി വിമാനത്താവളത്തിലെത്തുമെന്നുമാണ് എംബസി അധിക‌ൃതരിൽ നിന്ന് കുടുംബത്തിന് ലഭിച്ച വിവരം. എന്നാൽ അഖിലുമായി സംസാരിക്കാൻ സാധിച്ചിട്ടില്ലെന്ന് ഭാര്യ ജിതിന പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റ് 20നായിരുന്നു പത്തിയൂർ സ്വദേശി ജിതിനയുടെയും അഖിലിന്റെയും വിവാഹം. സെപ്തംബറിൽ ജിതിന യുക്രെയിനിലേക്കും അഖിൽ യു.എ.ഇ ലിവ മറൈൻ ഷിപ്പിംഗ് കമ്പനിയിലേക്കും മടങ്ങി. യുക്രെയിനിൽവച്ചാണ് ഭർത്താവിനെ ഹൂതി വിമതർ ബന്ദിയാക്കിയ വിവരം ജിതിന അറിഞ്ഞത്. ഇതിന്റെ ഭയാശങ്കകൾക്കിടെയാണ് യുക്രെയിനിൽ യുദ്ധം കൊടുമ്പിരി കൊണ്ടതും ജിതിനയടക്കമുള്ള വിദ്യാർത്ഥികൾ ദിവസങ്ങളോളം ബങ്കറുകളിൽ കഴിച്ചുകൂട്ടിയതും. അഖിലിന്റെ രക്ഷിതാക്കൾക്കൊപ്പമാണ് ജിതിന ഇപ്പോൾ. കീവ് യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്.

പഠനപ്രവർത്തനത്തിന്റെ ഭാഗമായി നാട്ടിലെ ആശുപത്രിയിൽ പ്രാക്ടീസിന് കയറുന്നതിനുള്ള തയാറെടുപ്പുകൾക്കിടെയാണ് ഭർത്താവിന്റെ മോചനവാർത്തയുടെ സന്തോഷവും ജിതിനയെ തേടിയെത്തിയത്.

യ​മ​നി​ൽ​ ​ഭീ​ക​ര​ർ​ ​ബ​ന്ദി​ക​ളാ​ക്കി​യ​ ​ദി​പാ​ഷും​ ​സു​ഹൃ​ത്തു​ക്ക​ളും​ ​പു​റ​ത്തി​റ​ങ്ങി

മേ​പ്പ​യ്യൂ​രി​ലെ​ ​വീ​ട്ടി​ൽ​ ​ആ​ഹ്ലാ​ദം

കെ.​പി.​സ​ജീ​വ​ന്‌

കോ​ഴി​ക്കോ​ട്:​ ​ഭീ​ക​ര​ർ​ ​ബ​ന്ദി​യാ​ക്കി​യ​ ​മ​ക​നെ​ക്കു​റി​ച്ചു​ള്ള​ ​വി​വ​ര​ങ്ങ​ൾ​പോ​ലു​മ​റി​യാ​തെ​ ​നാ​ലു​മാ​സ​ത്തോ​ളം​ ​നീ​ണ്ട​ ​ഒ​ര​ച്ഛ​ന്റേ​യും​ ​അ​മ്മ​യു​ടേ​യും​ ​കാ​ത്തി​രി​പ്പി​ന് ​വി​രാ​മം.​ ​ഏ​റ്റ​വും​ ​അ​ടു​ത്ത​ ​ദി​വ​സം​ ​ത​ന്നെ​ ​മ​ക​ൻ​ ​ദി​പാ​ഷ് ​വീ​ട​ണ​യു​മെ​ന്ന​ത് ​കൊ​യി​ലാ​ണ്ടി​ ​മേ​പ്പ​യ്യൂ​ർ​ ​വി​ള​യാ​ട്ടൂ​ർ​ ​പ​റ​മ്പി​ൽ​ ​കേ​ള​പ്പ​നും​ ​ദേ​വി​ക്കും​ ​കു​റ​ച്ചൊ​ന്നു​മ​ല്ല​ ​ആ​ശ്വാ​സം​ ​പ​ക​രു​ന്ന​ത്.​ ​ഭീ​ക​ര​ർ​ ​സ്വ​ത​ന്ത്ര​രാ​ക്കി​ ​എ​ന്ന​ ​വി​വ​രം​ ​ഞാ​യ​റാ​ഴ്ച​ ​പു​റ​ത്തു​വ​ന്ന​പ്പോ​ൾ​ ​മു​ത​ൽ​ ​തു​ട​ങ്ങി​യ​താ​ണ് ​പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത​ ​സ​ന്തോ​ഷം.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടോ​ടെ​ ​യ​മ​ൻ​ ​എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ​ ​മ​ക​ന​ട​ക്ക​മു​ള്ള​വ​രു​ടെ​ ​ഫോ​ട്ടോ​ ​ക​ണ്ട​തോ​ടെ​ ​സ​ന്തോ​ഷം​ ​ഇ​ര​ട്ടി​യാ​യി.​ ​ഇ​നി​ ​അ​വ​നെ​ ​ഒ​ന്നു​ ​നേ​രി​ട്ടു​കാ​ണ​ണം.​ ​നെ​റു​ക​യി​ൽ​ ​ഒ​രു​മ്മ​ ​ന​ൽ​ക​ണം...​ദി​പാ​ഷി​ന്റെ​ ​അ​മ്മ​യു​ടെ​ ​ക​ണ്ണു​ ​നി​റ​യു​ന്നു.
യ​മ​നി​ൽ​ ​നി​ന്ന് ​ഒ​മാ​നി​ലെ​ത്തി​യ​ശേ​ഷം​ ​നാ​ട്ടി​ലേ​ക്ക് ​തി​രി​ക്കു​മെ​ന്നാ​ണ് ​ഒ​ടു​വി​ൽ​ ​കി​ട്ടി​യ​ ​വി​വ​ര​മെ​ന്ന് ​പ്ര​ദേ​ശ​വാ​സി​യും​ ​വാ​ർ​ഡ് ​മെ​മ്പ​റു​മാ​യ​ ​വി.​പി.​ബി​ജു​ ​കേ​ര​ള​ ​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.

Advertisement
Advertisement